കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചതായി റിപ്പോർട്ട്. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം.
മദ്യപാനത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയും അതിന് ശേഷം ബാറിന് പുറത്തിറങ്ങിയ റിയാസിനെ മൂന്നുനിരത്ത് സ്വദേശിയായ നിഷാൻ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക