റോസ് വാട്ടര്‍ ചർമത്തിന് നല്ലതാണെന്ന് നാം കേട്ടിട്ടുണ്ട് . ഇവ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും കറുത്ത പാടുകളെ അകറ്റാനും സഹായിക്കും. എന്നാൽ ഏതു തരം റോസ് വാട്ടർ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കണം എന്നൊക്കെയുള്ള കാര്യത്തിൽ നമുക്ക് സംശയങ്ങൾ ഏറെ ആണ്.
ഈ കാര്യങ്ങൾ അറിയാം
- മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം.
- റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും.
- ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇതിനായി രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടര്‍ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.
- കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ സഹായകമാണ്. ഇതിനായി, റോസ് വാട്ടര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടര്‍ന്ന് ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്പനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക