ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയുള്ളവർ കഴിക്കുന്ന പ്രധാന ഭക്ഷ്യ വിഭവങ്ങളിൽ പെടുന്നവയാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ. അവയിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, അവ കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. മുളപ്പിച്ച പയറും വിത്തുകളും നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് നിങ്ങൾക്ക് വിവിധ തരത്തിലുള്ള ആരോഗ്യ ആനുകൂല്യങ്ങൾ നൽകും.
മുളപ്പിച്ച പയറില്‍ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. മുളപ്പിച്ച പയര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന മുളപ്പിച്ച പയറില്‍
അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങളുമുണ്ട്. ഇത് കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഫൈബര്‍ അടങ്ങിയ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴിയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. അതുവഴി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടാനും ഇവ സഹായിക്കും. കൂടാതെ രക്തചംക്രമണം വർധിപ്പിക്കാനും ഇവ സഹായിക്കും. മുളപ്പിച്ച പയറിൽ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ ധാരാളം ഉള്ളതിനാൽ ഇവ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മുളപ്പിച്ച പയർ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നിങ്ങൾക്ക് ധാരാളം വിറ്റാമിൻ എ, സി എന്നിവ നൽകിക്കൊണ്ട് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. മുളപ്പിച്ച പയറോ വിത്തോ അവയുടെ പ്രാരംഭ രൂപത്തിൽ നിന്ന് ഒരാഴ്ചയിലേറെ സമയം നൽകി വളരുവാൻ അനുവദിച്ചാൽ, അതിന്റെ വിറ്റാമിൻ എ ഉള്ളടക്കം പത്തിരട്ടിയോളം വരെ വർദ്ധിക്കുന്നതാണ്. ഉയർന്ന അളവിലുള്ള വിറ്റാമിൻ എ നിങ്ങളുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഇതിനർത്ഥം, നിങ്ങൾക്ക് അണുബാധകൾ, ജലദോഷം, പനി എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കുറവാണെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക