ലോകത്തിന്റെ കലാകേന്ദ്രമായ പാരീസില്‍ വച്ചുണ്ടായ അപ്രതീക്ഷിതമായി സംഭവിച്ച കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളി താരങ്ങള്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, രമേശ് പിഷാരടി എന്നിവര്‍ ഒത്തുചേര്‍ന്നത് പാരീസില്‍ വച്ചാണ്.
കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും രമേശ് പിഷാരടിയും ആനന്ദ് ടിവി ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനായി വേദിയായി യുകെയിലെ മാഞ്ചെസ്റ്ററില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് എത്തിയതാണ്.
കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയ മോഹന്‍ലാല്‍ വിംബിള്‍ഡണ്‍ വനിതാ സെമിഫൈനല്‍ മത്സരം കാണാന്‍ പോയിരുന്നു. കൂടാതെ അദ്ദേഹം നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിക്കുന്നതും ലണ്ടനില്‍ വച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാരീസില്‍ വച്ചാണ് മഞ്ജു വാര്യരും ചാക്കോച്ചനും രമേശ് പിഷാരടിയും മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രം മൂവരും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക