കെഎസ്ആർടിസി ബജറ്റ് ടൂറിസം പാലക്കാട് സെൽ ആണ് നാലമ്പല യാത്ര സംഘടിപ്പിക്കുന്നത്. യാത്ര 21ന് ആരംഭിക്കും.
രാവിലെ നാലുമണിക്ക് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി രാത്രി 8 മണിക്ക് പാലക്കാട് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സൂപ്പർ ഡീലക്സ് ബസ്സിൽ 39 പേർക്ക് ആയിരിക്കും ഒരു ദിവസം യാത്ര. 800 രൂപയാണ് ചാർജ്. ഭക്ഷണം മറ്റു ചെലവുകൾ എന്നിവ യാത്രക്കാർ വഹിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക