സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കോങ്ങാട് മുൻ എംഎൽഎയും ആയിരുന്ന അന്തരിച്ച കെ. വി വിജയദാസിന്റെ ബാധ്യതകൾ സർക്കാർ എഴുതിത്തള്ളി. വീട് നിർമ്മിക്കുവാനായി എടുത്ത വായ്പയിൽ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള 5.34 ലക്ഷവും വാഹന വായ്പയിൽ ബാക്കിയുള്ള 11,000 രൂപയുമാണ് എഴുതിത്തള്ളിയത്.
അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന് ഡെറിക് മാല്ക്കം അന്തരിച്ചു
നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. വീട് നിർമ്മിക്കുവാൻ എംഎൽഎമാർക്ക് കുറഞ്ഞ പലിശയിൽ 20 ലക്ഷം രൂപയും വാഹനം വാങ്ങുവാൻ 10 ലക്ഷം രൂപ പലിശയില്ലാതേയുമാണ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക