അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രിയതാരം മോഹൻലാൽ. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് താരം ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ നേർന്നത്. ഇന്ന് രാവിലെ ആയിരുന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം പുറത്തുവിട്ടത്. പ്രഥമ പരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയിരുന്ന പ്രിയപ്പെട്ട നേതാവും വ്യക്തിപരമായി വളരെയധികം അടുപ്പവും ഉണ്ടായിരുന്ന ആളാണ് ഉമ്മൻചാണ്ടി എന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.
മോഹൻലാൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
“പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ”
പ്രതികരിക്കാൻ ഇവിടെ എഴുതുക