ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന പരിവേഷം ടൊവിനോക്ക് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.
ചിത്രത്തിൽ വില്ലനായി ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ചർച്ചകൾ സജീവമായിരിക്കെ പുതിയ ഭാവത്തിൽ മിന്നൽ മുരളി എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ബേസിൽ.
കോമിക് മാഗസിനായ ടിങ്കിളിലൂടെ ആണ് മിന്നൽ മുരളി വീണ്ടും എത്തുന്നത്. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. പ്രസിദ്ധമായ സാൻഡിയാഗോ കോമിക് കോണിൽ വെച്ച് മിന്നൽ മുരളിയെ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക