പ്രഭാസ് നായകനാകുന്ന ‘പ്രോജക്ട് കെ’ എന്ന താത്കാലിക പേരിൽ അറിയപ്പെട്ടിരുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ അനൗൺസ് ചെയ്തുകൊണ്ടുള്ള ഗ്ലിംസ് വീഡിയോ പുറത്തുവിട്ടു. ‘കൽക്കി 2898’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്.
ഭാവിയിൽ നടക്കുന്ന കഥയാണെന്ന സൂചനകളാണ് വീഡിയോയിലുള്ളത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവരും ചിത്രത്തിലുണ്ട്.
സൂപ്പർ ഹീറോയായാണ് പ്രഭാസിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക