കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച നടനായെങ്കിലും താരം അതിന്റെ സന്തോഷം എവിടെയും പങ്കുവെച്ചില്ല. എന്തുകൊണ്ടാണ് മമ്മൂട്ടി എവിടെയും പ്രതികരിക്കാത്തത് എന്ന നിരാശയിലാണ് ആരാധകർ. ഇപ്പോഴിതാ ടി സിദ്ദിഖ് എംഎൽഎ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
“പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.”, എന്നായിരുന്നു കുറിപ്പ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്ന, കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക