കോട്ടയം: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് മരിച്ചത്. കാലിഫോർണിയയിലാണ് സംഭവം.
ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. 1992ലാണ് സണ്ണിയും കുടുംബവും യുഎസിൽ എത്തിയത്. 2019ലാണ് അവസാനമായി ഇവർ നാട്ടിൽ വന്നത്.
സംസ്കാരം യുഎസിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ജ്യോതി, ജോഷ്യ, ജാസ്മിൻ എന്നിവരാണ് ജാക്സന്റെ സഹോദരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക