ദിലീപ്-റാഫി കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രമായ “വോയിസ് ഓഫ് സത്യനാഥൻ” ലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാർ രചന നിർവഹിച്ചു അങ്കിത് മേനോൻ സംഗീതം നൽകി സൂരജ് സന്തോഷും, അങ്കിത് മേനോനും കൂടി ആലപിച്ച “ഓ പർദേസി” എന്ന ഗാനമാണ് ഇപ്പോൾ പുറത്തു ഇറങ്ങിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരുന്നു. 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയ്യേറ്ററുകളിൽ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് സത്യനാഥൻ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ റാഫി തന്നെയാണ്.
ജോജു ജോർജ്ജും ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ദിലീപും ജോജു ജോർജ്ജും പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ.
അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായും ചിത്രത്തിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക