യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കാണിച്ച് നടന് വിനായകന് നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന പ്രതികരണവുമായി പൊലീസ്. കലൂരിലെ നടന്റെ ഫ്ലാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ തയ്യാറായിരുന്നതായി വിനായകന് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ വിനായകന്റെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമര്‍ശം നടത്തിയത് എന്നാണ് വിനായകന്റെ മൊഴി. വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച് ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക