കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണ കമ്മിറ്റിയിൽ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിന്മാറി. സമിതിയിൽ യോഗ്യതയുള്ളവരില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് പിന്മാറ്റം.
ഷൂട്ടിംഗ് തിരക്കുകൾ കാരണമാണ് പിന്മാറുന്നതെന്ന് മഞ്ജു വാര്യർ അസൗകര്യം പ്രകടിപ്പിച്ചു. കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാൻ ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചതായി സർക്കാർ തല വിജ്ഞാപനം പുറത്തു വന്നതോടെ ഗൗരവമായ ചില ആശങ്കകൾ പങ്കുവച്ച് ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക