മലയാളി യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ.
ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയുടെ പരാതിയിൽ ഹാവേരി സ്വദേശി കെ. ശിവപ്പ (23) ആണു പിടിയിലായത്.
മണിപ്പുരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ വനിതാ സംഘടനകൾ വെള്ളിയാഴ്ച ടൗൺഹാളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തു ബൈക്ക് ടാക്സിയിൽ മടങ്ങുമ്പോൾ വിജനമായ പ്രദേശത്തുവച്ചാണ് യുവാവ് മോശമായി പെരുമാറിയത്. ഇതോടെ ഭയന്ന യുവതി വീട് എത്തുന്നതിന് 200 മീറ്റർ മുൻപു തന്നെ യാത്ര അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക