തന്റെ കരിയറിലെ 700മത് ചിത്രവുമായി ഉർവശി. പ്രിയദർശൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ‘അപ്പാത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം താരത്തിന്റെ എഴുന്നൂറാമത്തെ ചിത്രമാണ്. ‘മിഥുനം’ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേളയെടുത്ത് പ്രിയദർശനും ഉർവശിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒ ടി ടി യിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തന്റെ കരിയറിലെ എഴുന്നൂറാമത്തെ ചിത്രമായതിനാൽ അപ്പാത്തയ്ക്ക് തന്റെ ഹൃദയത്തിൽ വലിയ സ്ഥാനമുണ്ടെന്ന് ഉർവശി നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം മോഹൻലാൽ.” പ്രിയപ്പെട്ട ഉർവശിക്കും പ്രിയനും ആശംസകൾ” എന്ന് അറിയിച്ചു കൊണ്ടാണ് താരം ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. ‘അപ്പാത്ത’ എന്നറിയപ്പെടുന്ന കണ്ണമ്മ ആയിട്ടാണ് ഉർവശി സിനിമയിൽ വേഷം ഇടുന്നത്. നേരത്തെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഒ ടി ടി യിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക