ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടില്‍ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്.
ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ നെല്ലിക്ക ഹൃദ്രോഗം, ഹൈപ്പർെടൻഷൻ, പ്രമേഹം, ദഹനപ്രശ്നങ്ങൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകും. എന്നാൽ കൂടിയ അളവിൽ നെല്ലിക്ക കഴിച്ചാൽ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
നെല്ലിക്ക അമ്ലഗുണം ഉള്ള ഫലമാണ്. ഇത് അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകും. ഹൈപ്പർ അസിഡിറ്റി ഉള്ളവർ നെല്ലിക്ക വെറുംവയറ്റില്‍ കഴിക്കരുത്. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നാരുകൾ ധാരാളം അടങ്ങിയതിനാൽ കൂടിയ അളവിൽ കഴിച്ചാൽ മലബന്ധം ഉണ്ടാകാനും കാരണമാകും.
നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്ലെറ്റ് ഗുണങ്ങൾ ഉള്ളതിനാൽ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോർഡർ ഉള്ള ആളാണെങ്കിൽ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും.
നെല്ലിക്ക അധികമായി കഴിക്കുന്നത് ഹൈപ്പോക്സീമിയയ്ക്ക് കാരണമാകും. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്ന അവസ്ഥ ആണിത്. ശ്വസനപ്രശ്നങ്ങൾ ഉണ്ടാകുകയും പല അവയവങ്ങളുടെയും പ്രവർത്തനം തകരാറിലേക്കു നയിക്കുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കും. എങ്കിലും പ്രമേഹരോഗികൾ മരുന്ന് കഴിക്കുന്നതോടൊപ്പം നെല്ലിക്ക കൂടുതൽ കഴിക്കുന്നത് നല്ലതല്ല. നെല്ലിക്ക അമിതമായി കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കുറയുകയും മരുന്നിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ വൈദ്യനിർദേശപ്രകാരം മാത്രമേ നെല്ലിക്ക കഴിക്കാവൂ.
അങ്ങേയറ്റം പോഷകഗുണങ്ങൾ ഉള്ള ഒന്നാണ് നെല്ലിക്ക എങ്കിലും അമിതമായ അളവിൽ കഴിക്കുന്നത് ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
നെല്ലിക്ക അധികമായി കഴിച്ചാല്‍ അത് ലിവര്‍ എന്‍സൈമുകള്‍ ധാരാളമായി ഉല്പാദിപ്പിക്കപ്പെടുകയും അക്കാരണത്താല്‍ കരള്‍ തകരാറിലാകാനും സാധ്യതയുണ്ട്. നെല്ലിക്ക മാത്രം കഴിച്ചാല്‍ കരള്‍ രോഗം വരില്ല എന്നാല്‍ ഇഞ്ചി നെല്ലിക്കയോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ചിലരുടെ കരളിന്റെ് പ്രവര്‍ത്തനങ്ങളെ ബാധിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ നെല്ലിക്ക ചിലരില്‍ വയറ്റിളക്കം ഉണ്ടാക്കാനും മറ്റു ചിലരില്‍ മലബന്ധം ഉണ്ടാക്കനും സാധ്യതയുണ്ട്.
രക്തസമ്മര്‍ദ്ദം ഉള്ളവര്‍ നെല്ലിക്ക അധികം കഴിക്കാന്‍ പാടില്ല. പ്രത്യേകിച്ച് നെല്ലിക്ക അച്ചാര്‍, നെല്ലിക്ക ഉപ്പിലിട്ടത് തുടങ്ങിയവ. ഇവയില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ അവ രക്തസമ്മര്‍ദ്ദം കൂട്ടും. ഉപ്പ് കൂടുതല്‍ കഴിക്കുന്നത് സോഡിയത്തിന്റെം അളവ് കൂട്ടാനും അതുവഴി വ്യക്ക തകരാറിലാക്കാനും കാരണമാകും.
നെല്ലിക്ക ഒരു തണുത്ത ഫലമായതുകൊണ്ട് ഇവ അധികം കഴിക്കുന്നത് ജലദോഷം കൂടാനുളള സാധ്യതയുണ്ട്. ജലദോഷം ഉളളപ്പോള്‍ നെല്ലിക്ക തേനിനോടൊപ്പം കഴിച്ചാല്‍ കുഴപ്പമില്ല. കൂടാതെ നെല്ലിക്ക അമിതമായി കഴിക്കുന്നത് ചില ആളുകളില്‍ അലര്‍ജി മൂലം വയറുവേദന, ഛര്‍ദ്ദി, തലവേദന എന്നിവയ്ക്കും കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക