സംവിധായകന് രഞ്ജിത്തിനെതിരെ സിപിഐ ദേശീയ എക്സി.അംഗം കെ പ്രകാശ് ബാബു. സിനിമ അവാർഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് സംവിധായകന് വിനയന് കേവലമായി ആരോപണം ഉന്നയിച്ചതല്ലെന്നും നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി എന്നും പ്രകാശ്ബാബു പറഞ്ഞു .
ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റാണ്. ആ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും എ.ഐ.വൈ.എഫ് പരാതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളും ഇടപെടുന്നത്.
വിവാദത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംവിധായകന് വിനയന് നേരിട്ട് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക