അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്. യൂട്യൂബില്‍ പത്തുലക്ഷം സബ്സൈക്രബേഴ്സ് ആയതിന്റെ സന്തോഷം പങ്കുവച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ഗോള്‍ഡൻ പ്ളേ ബട്ടണ്‍ ലഭിച്ചതിനാല്‍ ഗോള്‍ഡൻ തീം ആണ് ആഘോഷത്തിനായി അഹാന തിരഞ്ഞെടുത്തത്.
നിരവധി പേര് അഹാനയ്ക്ക് ആശംസകള്‍ നേര്‍ന്നു രംഗത്ത് എത്തുന്നത്. തന്റെ ഫോളോവേഴ്സിന് അഹാന നന്ദി പറഞ്ഞു. ഒരു മില്യണ്‍ സുഹൃത്തുക്കളുടെ ഉടമയാണ് ഞാൻ. നന്ദി എന്ന വാക്ക് കുറഞ്ഞു പോയെന്ന് അഹാന കുറിച്ചു.
ആറ് അംഗങ്ങളുള്ള അഹാനയുടെ വീട്ടില്‍ എല്ലാവര്ക്കും യൂട്യൂബ് ചാനല്‍ ഉണ്ട്. ആദ്യമായി യൂട്യൂബ് ചാനല്‍ തുടങ്ങിയതും ആദ്യമായി സില്‍വര്‍ ബട്ടണ്‍ ലഭിച്ചതും അഹാനയ്ക്കാണ്. പിന്നാലെ സഹോദരിമാരായ ദിയയും ഹൻസികയും ഇഷാനിയും ഈ നേട്ടം കരസ്ഥമാക്കിയതോടെയാണ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് യൂട്യൂബ് പ്ളേ ബട്ടണ്‍ എന്ന അപൂര്‍വത ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക