കറാച്ചി: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ പത്തു ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ 25 പേര് മരിച്ചു. 80-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്ക്ക് സമീപം സഹാറ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക