മോഹൻലാല്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഹിറ്റായിരിക്കുകയാണ് . ഫിറ്റ്നെസ്സിനായി മോഹൻലാല്‍ കാട്ടുന്ന സമര്‍പ്പണമാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്.ബോക്സര്‍ പരിശീലകനായി പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ വേഷമിടാനാണ് മോഹൻലാല്‍ ഇങ്ങനെ ആത്മാര്‍ഥമായി കഠിന പരിശ്രമം നടത്തുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍. ലാലേട്ടാ ഫിറ്റ്നെസിന്റെ പീക്കില്‍ എന്നാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദന്റെ കമന്റ്. വൃഷഭ എന്ന പാൻ ഇന്ത്യൻ ചിത്രമാണ് മോഹൻലാലിന്റേതായി പുരോഗമിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക