കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ നീറ്റാണിമ്മല്ലിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ മരിച്ചു. കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഐക്കരപ്പടി മേലെ പുതുക്കാട് സ്വദേശികളായ ടിവി നിഹാൽ (19), അംജദ്(19)എന്നിവരാണ് മരണപ്പെട്ടത്.
ഓടിക്കുടിയ നാട്ടുകാർ ഇരുവരെയും ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുന്നിൽ പോവുകയായിരുന്ന മിനി പിക്കപ്പ് ലോറിയെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക