30 വയസ്സു കഴിഞ്ഞ സ്ത്രീയാണോ നിങ്ങൾ. എങ്കിൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. 30 കഴിഞ്ഞ സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ളഒന്നാണ് വിറ്റാമിനുകൾ. വിറ്റാമിനുകൾ ധാരാളമായി അടങ്ങിയ ഭക്ഷണം ഇവർ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 30 കഴിഞ്ഞ സ്ത്രീകൾ കഴിച്ചിരിക്കേണ്ട ഭക്ഷങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ബീൻസ്. ബീൻസിൽ ധാരാളമായി അടങ്ങിയ ഫൈബറുകൾ 30 കഴിഞ്ഞ സ്ത്രീകളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും ദഹനപ്രക്രിയ സുഗമമാക്കുന്നതിന് സഹായിക്കും. പോഷക ഗുണങ്ങൾ ധാരാളമായി അടങ്ങിയ ബ്രോക്കോളി കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും പ്രായം കൂടുന്നത് തടയാനും സഹായിക്കും.
30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിച്ചിരിക്കേണ്ട മറ്റൊന്നാണ് ബ്ലൂറി പഴങ്ങൾ. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് പ്രോട്ടീൻ എന്നിവ അടങ്ങിയില്ല പയർ വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഡയറ്റിൽ ബദാം ഉൾപ്പെടുത്തുന്നത് ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നല്ലതാണ്.
വിറ്റാമിൻ സി യുടെ മുഖ്യ കലവറയായ കോളിഫ്ലവറും നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ടും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ധത്തെ നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. വിറ്റാമിൻ എ യുടെ കലവറയായി അറിയപ്പെടുന്ന ഇലക്കറികൾ നിർബന്ധമായും കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ മഗ്നീഷവും ഫോളേറ്റും പ്രദാനം ചെയ്യും. തലച്ചോറിന്റെയും എന്നുകളുടെയും ആരോഗ്യത്തിന് ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുമെന്ന് വളരെ നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക