അടുത്തിടെയാണ് ട്വിറ്ററിനെ റീബ്രാന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.എലോൺ മസ്ക് വാങ്ങിയതോടെ X എന്നാണ് പുതിയ പ്ലാറ്റ്ഫോമിന് പേര് നൽകിയത്. എക്സ് എന്നുള്ള പുതിയ ലോഗോയും അവതരിപ്പിച്ചു. ഇത് മാത്രമല്ല x.com എന്ന ഡൊമൈന്‍ റീഡയറക്ട് ചെയ്യപ്പെടുന്നത് ട്വിറ്ററിലേക്കാണ്.
ഇനിയും കൂടുതല്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുകയാണ് കമ്പനി. twitter.com എന്നത് തന്നെയാണ് ഇപ്പോഴും എക്സിന്റെ യുആര്‍എല്‍. എന്നാല്‍ ഐഒഎസ് ആപ്പില്‍ നിന്നുള്ള ഷെയര്‍ ലിങ്കുകളില്‍ x.com എന്നാണ് തുടങ്ങുന്നത് എന്നാണ് പുതിയ വിവരം. എന്നാല്‍ ഈ മാറ്റം ഐഫോണില്‍ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. ആന്‍ഡ്രോയിഡിലും വെബ് പതിപ്പിലും ഇപ്പോഴും twitter.com ല്‍ തന്നെയാണ് യുആര്‍എല്‍ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക