ദോഹ: ഖത്തര്‍ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയതായി റിപ്പോർട്ട്. പെയ്ഡ് പ്രൊമോഷനുകളും പിആര്‍ പ്രവര്‍ത്തനങ്ങളും കണ്ടന്റ് ക്രിയേറ്റേഴ്സിനിടയില്‍ സജീവമാണ്. ഇങ്ങനെ പ്രതിഫലം വാങ്ങി വ്ലോഗിങോ മറ്റു സോഷ്യല്‍ മീഡിയ കണ്ടന്റുകളോ ചെയ്യുന്നവര്‍ ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശം.
പേഴ്സണല്‍ ഫൗണ്ടേഷന് എന്ന ലേബലിലാണ് ഇവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. 25000 റിയാലാണ് ലൈസന്‍സ് ഫീസ്. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണം. 10000 ഖത്തര്‍ റിയാലാണ് ലൈസന്‍സ് പുതുക്കാനുള്ള നിരക്ക്.
നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് ഫ്രീസിങ് അടക്കമുള്ള നടപടികള്‍ നടക്കുന്നതായി ദോഹ ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനും അതുവഴിയുള്ള പണമിടപാടുകളും നിയമപരമാക്കുന്നതിന്റെ ഭാഗമായാണ് നിയമം ശക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക