തിരുവനന്തപുരം: സംസ്ഥാനത്തെ കയര്‍,കശുവണ്ടി തൊഴിലാളികളുടെ ഓണം ബോണസ് പ്രഖ്യാപിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം.
കയര്‍ തൊഴിലാളികള്‍ക്ക് 2023ലെ ഓണം/ ക്രിസ്മസ് ഫൈനല്‍ ബോണസ് 30.34 % ആണ്. കശുവണ്ടി തൊഴിലാളികള്‍ക്ക് ഓണം ബോണസായി 20 ശതമാനവും ഇന്‍സെന്റീവ് ആയി 10000 രൂപയും നല്‍കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക