വാട്സാപ്പിൽ എഐ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച്, ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് വാട്സാപ്പില്‍ കീബോര്‍ഡ് തുറക്കുമ്പോള്‍ സ്റ്റിക്കര്‍ ടാബിനുള്ളില്‍ പുതിയ ‘ക്രിയേറ്റ്’ ബട്ടന് ലഭിക്കും. ക്രിയേറ്റ് ബട്ടന് തിരഞ്ഞെടുത്താല്‍ സ്റ്റിക്കര്‍ നിര്‍മിക്കുന്നതിനുള്ള വിവരണം ടൈപ്പ് ചെയ്ത് നല്‍കാം. ഈ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റിക്കറുകള്‍ നിര്‍മിക്കപ്പെടും.
മെറ്റയുടെ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എഐ സ്റ്റിക്കറുകള്‍ നിര്‍മിക്കുന്നത് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക