ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി എ കെ സാജൻ തിരക്കഥ എഴുതി സംവിധാനവും സംഭാഷണവും എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രമായ പുലിമടയുടെ ടീസർ പുറത്തിറങ്ങി. ഐൻസ്റ്റീൻ മീഡിയ,ലാൻഡ് സിനിമാസ് എന്നിവയുടെ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇരട്ട എന്ന പ്രേക്ഷകശ്രദ്ധ ആകർഷിച്ച ചിത്രത്തിനുശേഷം ജോജു ജോർജ് നായകനാകുന്ന ചിത്രം കൂടിയാണ് പുലിമട.
പെണ്ണിന്റെ സുഗന്ധം( സെന്റ് ഓഫ് എ വുമൺ ) എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രശസ്ത ചായ ഗ്രഹകൻ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 60 ദിവസം കൊണ്ട് ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കിയ പുലിമടയിൽ വൻ താരനിര തന്നെ അണിനിരക്കുന്നു. ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലീം, സോനാ നായർ, കൃഷ്ണപ്രഭ,പൗളി വിൽസൺ, ഷിബില തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക