കൊച്ചി: ചില്‍ഡ്രന്‍സ് ഹോമില്‍ ആദിവാസി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത അതിജീവിതയെ മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലത്ത് കവളങ്ങാട് ചില്‍ഡ്രന്‍സ് ഹോമിലാണ് പതിനേഴുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചത്. ഊന്നുകല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക