കോൺഗ്രസ് മാത്യു കുഴൽനാടൻ എം എൽ എയുടെ ഭൂമിയിലെ റീ സർവേയുടെ റിപ്പോർട്ട് ഇന്ന് തഹസിൽദാർക്ക് നൽകും. എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗത്തിന്റെ റിപ്പോർട്ടാണ് ഇന്ന് തഹസിൽദാർക്ക് കൈമാറുക.
കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ ആയിരുന്നു പരിശോധന. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, അങ്ങനെയെങ്കിൽ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോർട്ട് ആണ് തഹസിൽദാർക്ക് നൽകുക.
മാത്യു കുഴൽ നാടനെ സംബന്ധിച്ച് ഈ റിപ്പോർട്ട് നിർണായകമാണ്.4 മാസം മുൻപ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദമായതോടെയാണ് റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടിലേക്ക് വാഹനം കയറാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു.
ഇക്കാര്യങ്ങളും താലൂക്ക് സർവേ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചു.
അതിനിടെ അഡ്വക്കേറ്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടനോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക