കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും. പാമ്പാടി പഞ്ചായത്തിലാണ് ആദ്യദിനം പര്യടനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പര്യടനം ഉദ്ഘാടനം ചെയ്യും.
എൽ.ഡി.എഫ് സ്ഥാനാർഥി രാവിലെ എട്ട് മണി മുതൽ മീനടം പഞ്ചായത്തിൽ വീട് കയറി വോട്ട് തേടും. പാമ്പാടി, മണർകാട് പഞ്ചായത്തുകളിലാണ് എൻ.ഡി.എ സ്ഥാനാർഥി പാമ്പാടി ലിജിൻ ലാലിന്റെ പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക