കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ച (25)നാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ കാഞ്ഞിരപ്പള്ളി കുരിശുകവലയിലായിരുന്നു അപകടം. ദേശീയപാതയിലൂടെ എത്തിയ ബെക്ക് നിയന്ത്രണം വിട്ട് മറിയുകയും യുവാവ് കെ.എസ്ആർ ടി സി ബസിനടിയിൽ പെടുകയും പിൻചക്രം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേയ്ക്ക് വരും വഴിയാണ് യുവാവ് അപകടത്തിൽ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക