69മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുഷ്പ എന്ന ചിത്രത്തിലെ അഭിനയമികവിന് അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മലയാളത്തിൽ നിന്നും നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ഷാഹി കബീർ കരസ്ഥമാക്കി. ഓം എന്ന ചിത്രത്തിലെ അഭിനയ മികവിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം വിഷ്ണു മോഹൻ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.
റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം ആണ് മികച്ച മലയാള ചിത്രം. മാധവൻ നായകനായി എത്തിയ റോക്ക്ട്ടറി ദി നമ്പി ഇഫക്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നിഖിൽ മഹാജൻ ആണ് മികച്ച സംവിധായകൻ. ആവാസവ്യഹം മികച്ച പാരിസ്ഥിതിക ചിത്രമായും സർദാർ ഉദ്ധം മികച്ച ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാനായി എത്തിയത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക