വാട്സാപ്പിൽ ഇപ്പോൾ തുടരെ തുടരെ നിരവധി അപ്ഡേഷനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് വാട്സാപ്പ് ഉപയോഗം എളുപ്പമാക്കാൻ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുയാണ് മെറ്റ.
ഇനിമുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാന്‍ ഒരു പേരിന്റെ ആവശ്യം ഇല്ല എന്നതാണ് പുതിയമാറ്റം. ഇത് ഉടന്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റിലുള്ള അംഗങ്ങളെ അടിസ്ഥാനമാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ കഴിയും.
ഗ്രൂപ്പിന് പേര് നല്‍കുന്നില്ല എങ്കില്‍ ഗ്രൂപ്പ് അംഗങ്ങളുടെ പേരിലാകും നോട്ടിഫിക്കേഷന്‍ എത്തുക. നമ്മുടെ കോണ്ടാക്ടില് സേവ് ചെയ്തിട്ടില്ലാത്ത ഒരാളാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നത് എങ്കില്‍ അയാളുടെ നമ്പറാകും ഗ്രൂപ്പിന്റെ പേരായിരിക്കും കാണിക്കുക.
വാട്സ്ആപ്പ് പുറത്തിറക്കുന്ന എല്ലാ ഫീച്ചറുകളും ലഭ്യമാകണമെങ്കില്‍ ഉപയോക്താക്കൾഏറ്റവും പുതിയ അപ്ഡേറ്റ് ചെയ്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക