നെടുങ്കണ്ടം: നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജില്‍ നടന്ന ഓണാഘോഷ പരിപാടിയ്ക്കിടെ സദ്യ കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് വിദ്യാർത്ഥികളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജിലെ എട്ടു വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിയലില്‍ ചേന ഉപയോഗിച്ചത് മൂലമുണ്ടായ അലര്‍ജിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കോളജ് അധികൃതര്‍ നൽകുന്ന വിശദീകരണം.
അലര്‍ജിയുടെ ലക്ഷണങ്ങളാണ് വിദ്യാര്‍ഥികളില്‍ പ്രകടമായത്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക