ആസിഫ് അലിയും ഇന്ദ്രജിത്തും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തി റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തുവിട്ടു. ചിത്രം ഒരു സസ്പെൻസ് ത്രില്ലർ എന്റർടെയ്നർ ആയിരിക്കും ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന “ഒറ്റ”യുടെ നിർമ്മാതാവ് എസ് ഹരിഹരനാണ്.
ആസിഫ് അലിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ, മംമ്ത മോഹൻദാസ്, ജലജ എന്നിവരാണ് പ്രധാന താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക