തെന്നിന്ത്യൻ സിനിമ മേഖലയിൽ വളരെയധികം ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. ഒരു കലാ കുടുംബം തന്നെയാണ് കീർത്തിയുടേത്. അച്ഛൻ സുരേഷ് കുമാർ അറിയപ്പെടുന്ന ഒരു നിർമ്മാതാവും അമ്മ മേനക നല്ലൊരു അഭിനേത്രിയുമാണ്.
ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന കീർത്തിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കസവ് കരയോട് കൂടിയ ദാവണിയിൽ വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് കുടുംബത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക