മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാൽ. നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും വേണുഗോപാൽ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് ജി. വേണുഗോപാൽ. ഇപ്പോഴിതാ ആരാധകർക്ക് ഒരു ടാസ്ക് കൊടുക്കുകയാണ് അദ്ദേഹം. ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകർക്കു മുന്നിലേക്ക് അദ്ദേഹം ചോദ്യവുമായി എത്തിയത്. “ഈ പഴയ ഫോട്ടോയിൽ രശ്മിയുടെ മടിയിലിരിക്കുന്ന കൊച്ചു കുട്ടി ആരാണെന്ന് പറയാമോ? കൃത്യ ഉത്തരം തരുന്നവർക്ക് ഈ ഫോട്ടോയുടെ ബാക്കി ഭാഗം കൂടി കാണിച്ചു തരുന്നതായിരിക്കും.
ക്ലൂ ഒന്നുമില്ല.” എന്ന അടിക്കുറിപ്പ് പോലെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ട ഉടനെ ആരാധകർ ഗായിക സുജാതയുടെ മകളും ഗായികയുമായ ശ്വേതയാണ് ചിത്രത്തിലുള്ളതെന്ന മറുപടിയുമായി എത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ആളുകൾ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക