ഗായിക എന്ന നിലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃതാ സുരേഷ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അമൃതയുടെ കടന്നുവരവ്. പിന്നീട് സിനിമകളിലും ആൽബങ്ങളിലും അടക്കം അമൃതയെ അവസരങ്ങൾ തേടിയെത്തി.
നടൻ ബാലയുമായുള്ള വിവാഹവും വിവാഹമോചനവും പിന്നീട് സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള വിവാഹവും എല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് അമൃത എത്താറുണ്ട്.
ഇപ്പോഴിതാ മകൾക്കൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളാണ് അമൃത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അമൃതയും മകൾ പാപ്പുവും തമ്മിലുള്ള സ്നേഹം ആരാധകർക്കും അറിയാവുന്നതാണ്.
യാത്രയുടെ ചിത്രങ്ങൾക്ക് അതിനാൽ തന്നെ വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക