തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് യൂത്ത് ഐക്കൺ പൃഥ്വിരാജ്. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന ത്യാഗങ്ങൾ പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബ്ലെസ്സിയുടെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ മേക്കോവർ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ സംഭവിച്ച അപകടത്തെ തുടർന്ന് നിലവിൽ വീട്ടിൽ വിശ്രമത്തിലാണ് താരം. ഇപ്പോഴിതാ ട്രഡീഷണൽ ഔട്ട് ഫിറ്റിൽ ഉള്ള താരത്തിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുണ്ടും ഷർട്ടും ധരിച്ച് ട്രഡീഷണൽ ലുക്കിലാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടത്. സെറ്റ് സാരിയിൽ വളരെ സുന്ദരിയായ സുപ്രിയയേയും ചിത്രത്തിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക