തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷാ തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. പ്രതികള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സമാനകേസുകൾ നിലവിലുള്ള പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കൈമാറുന്നത്.
കേസില്‍ ഇതുവരെ ഒൻപത് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ ഒളിവിലാണ്.
പ്രതികൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും സമാനമായ കേസുകള്‍ നിലവിലുള്ളത് കൂടാതെ ഒഡീഷയിലും തമിഴ്നാട്ടിലും തട്ടിപ്പ് നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഡിആര്‍ഡിഒ, വിഎസ്എസ്സി എന്നിവ നടത്തുന്ന പരീക്ഷകളിലാണ് കൂടുതലും തട്ടിപ്പ് നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക