ചന്ദ്രയാൻ 3ന്റെ അഭിമാന വിജയത്തിന് ശേഷം ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വൺ വിക്ഷേപിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 11.50നാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. നാലുമാസം കൊണ്ടാണ് ആദിത്യ എൽ 1 ലക്ഷ്യസ്ഥാനമായ സൂര്യനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ചേ വണ്ണിൽ എത്തിച്ചേരുക.
ബംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ ആണ് ആദിത്യ എൽ 1 നിർമ്മിക്കപ്പെട്ടത്. സൂര്യന്റെ പുറം ഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും സൗരവികരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും ആദിത്യ എൽ 1 പഠനവിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക