മുടി വളരുവാൻ അത്യുത്തമമായ ഒരു ഔഷധക്കൂട്ടാണ് പറയുന്നത്. മുടിക്ക് കരുത്തും ആരോഗ്യവുമേകി മുടി വളരുവാൻ സഹായിക്കുന്ന ഒരു കിടിലൻ കൂട്ടാണിത്.
കാൽ കപ്പ് ഉലുവ തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത ശേഷം പിറ്റേന്ന് കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് രണ്ടു കപ്പ് മൈലാഞ്ചി പൊടിയും രണ്ട് സ്പൂൺ കടുകെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യാം.
ഈ മിശ്രിതം മുടിയിൽ പുരട്ടി രണ്ടുമണിക്കൂർ ടവൽ ഉപയോഗിച്ച് കെട്ടിവെക്കാം. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല തണുത്ത വെള്ളത്തിൽ നന്നായി കഴുകാം.
മുടി കരുത്തോടെ വളരുവാൻ ആഴ്ചയിൽ ഒരു തവണ ഈ പാക്ക് ഉപയോഗിച്ചാൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക