കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. സെപ്റ്റംബർ നാലാം തീയതി തിങ്കളാഴ്ച മുതൽ എട്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിൽ പോളിങ് സുഗമമായി നടക്കുന്നതിനാണ് അവധി.വിതരണ/സ്വീകരണ/വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ബസേലിയസ് കോളെജിനും തിങ്കൾ മുതൽ വെള്ളി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക