കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം ബസേലിയോസ് കോളെജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണലിനായി പ്രത്യക സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.
വോട്ടെണ്ണൽ ദിവസമായ ഇന്ന് രാവിലെ പിതാവായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വോട്ടിങ് നടക്കുന്ന കേന്ദ്രത്തിലേക്ക് എത്തിയത്. ഫലം വന്നതിന് ശേഷം മാത്രം പ്രതികരിക്കാമെന്നായിരുന്നു ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞത്.
വോട്ടെണ്ണൽ നടക്കുന്ന കോട്ടയം ബസേലിയോസ് കോളജിൽ ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ആദ്യം അയർകുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണും. ശേഷം, അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാന്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് എണ്ണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക