കോട്ടയം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും പദ യാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരിൽ ആണ് സമാപനം. വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ ഏകദേശം 28 കിലോമീറ്റർ ദൂരമാണ് ചാണ്ടി ഉമ്മന്റെ പദയാത്ര.
തിങ്കളാഴ്ച ആണ് ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10ന് സ്പീക്കർ എ എൻ ഷംസീറിന് മുന്നിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചൊല്ലും.
37719 വോട്ടുകൾക്കാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ തോൽപ്പിച്ചത്. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും മേൽക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ ചരിത്രവിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക