സിനിമാലോകത്ത് ധാരാളം ആരാധകരുള്ള താരമാണ് ആശാ ശരത്. അഭിനയത്തിനു പുറമേ നൃത്തത്തിലും സജീവമാണ് താരം. വിവാഹശേഷം അഭിനയരംഗത്തേക്ക് കടന്നുവന്ന ആശ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മുൻനിര നായകന്മാരോടൊപ്പമെല്ലാം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.
സീരിയലിലൂടെ അഭിനയരംഗത്തെത്തിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സ് കീഴടക്കി. കഴിഞ്ഞ ദിവസമാണ് താരം തന്റെ വിവാഹ വാർഷികം ആഘോഷിച്ചത്. ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആശാ ശരത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം;
” നിങ്ങൾ എന്റെ ഭർത്താവ് എന്നതിലുപരി എന്റെ ഏറ്റവും നല്ല ആത്മവിശ്വാസവും ഏറ്റവും നല്ല കൂട്ടുകാരനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ആണ്. നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. എന്റെ ജീവിത പങ്കാളിക്ക് വിവാഹ വാർഷിക ആശംസകൾ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക