ഒരുപാട് ആരാധകരുള്ള താരമാണ് സംയുക്ത മേനോൻ. മലയാളത്തിൽ നിലവിൽ സജീവമല്ലാത്ത താരം പക്ഷേ തെലുങ്ക് ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ്. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ തെലുങ്കു ചിത്രങ്ങൾ സംയുക്തയെ തേടി എത്തുന്നുണ്ട്. തെലുങ്കു സിനിമ ലോകത്തെ വമ്പൻ ഹിറ്റുകളായിരുന്നു താരത്തിന്റെ ചിത്രങ്ങൾ എല്ലാം. ഇപ്പോഴിതാ താരം നായികയായി എത്തുന്ന ‘സ്വയംഭൂ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഹിസ്റ്റോറിക്കൽ ഡ്രാമയായി പുറത്തിറക്കുന്ന ‘സ്വയംഭൂ’ എന്ന ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഭരത് കൃഷ്ണമാചാരി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് നിഖിൽ സിദ്ധാർത്ഥയാണ്. അപ്സരസിന്റെ ഗെറ്റപ്പിൽ ആണ് സംയുക്ത പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ താരത്തിന്റെ വേഷം എന്താണെന്ന കാര്യം അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മറ്റെല്ലാ ചിത്രങ്ങളുടേതും പോലെ നിഖിൽ സിദ്ധാർത്ഥയും സംയുക്തയും ഒന്നിക്കുന്ന ഈ ചിത്രവും വമ്പൻ ഹിറ്റ് ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് രവി ബസ്രുർ ആണ്. കാർത്തിക് വർമ്മ ദാന്ദു സംവിധാനം നിർവഹിച്ച് സംയുക്ത നായികയായി പുറത്തിറങ്ങിയ വിരൂപാക്ഷ എന്ന ചിത്രം വൻ വിജയമായിരുന്നു. സായ് ധരം തേജയായിരുന്നു ചിത്രത്തിലെ നായകൻ. ബി വി എസ് എൻ പ്രസാദും സുകുമാറും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സുനിൽ, രാജീവ്,ബ്രഹ്മാജി, രവി കൃഷ്ണ, അഭിനവ്, കമാൽ, സായ് ചന്ദ്ര, അജയ് തുടങ്ങി ഒട്ടേറെ താരങ്ങളും അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക