കോവിഡിനെതിരെ ഇന്ത്യ നടത്തിയ പോരാട്ടത്തിന്റെ കഥ പറയുന്ന വിവേക് അഗ്നിഹോത്രി ചിത്രം ‘ദി വാക്സിൻ വാർ’ ന്റെ ട്രെയിലർ എത്തി. ബോളിവുഡ് താരങ്ങളായ പല്ലവി ജോഷി, അനുപം ഖേർ, നാനാ പടേകർ, റെയ്മ സെൻ, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹൻ കൗപൂര് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സെപ്റ്റംബർ 28ന് ചിത്രം തീയറ്ററുകളിൽ എത്തും. നേരത്തെ “കോവിഡ് പോരാട്ടത്തിൽ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥ” എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകനായ വിവേക് അഗ്നിഹോത്രി പറഞ്ഞത്.
11 ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രഡക്ഷൻസും അഭിഷേക് അഗർവാളും ചേർന്ന് അഗർവാൾ ആർട്ടിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. ഉദ്വേഗജനകമായ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രത്തിന്റെ ട്രെയിലർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക