തമിഴ് യുവതാരം അശോക്സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. വളരെ ലളിതമായ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും സിനിമയിലെ സഹപ്രവർത്തകർക്ക് വേണ്ടി തൊട്ടടുത്ത ദിവസം തന്നെ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
തമിഴ്നാട് ഈറോഡ് സ്വദേശിയായ അശോക് സെൽവൻ നായകനായി പുറത്തിറങ്ങിയ ‘പോർതൊഴിൽ’ എന്ന ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. ജനപ്രിയ സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ മലയാളത്തിലും അശോക് തന്റെ സാന്നിധ്യം അറിയിച്ചു.
നടനും നിർമ്മാതാവുമായ അരുൺ പാണ്ഡ്യന്റെ ഇളയ മകളായ കീർത്തി പാണ്ഡ്യൻ പാരഞ്ജിത്ത് നിർമ്മിച്ച ‘ബ്ലൂസ്റ്റാർ’ എന്ന സിനിമയിൽ അശോക് സെൽവന് ഒപ്പം ഒരുമിച്ച് അഭിനയിച്ചു. തുമ്പ എന്ന 2019ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കീർത്തി പാണ്ഡ്യൻ മലയാളത്തിൽ അന്നബെൻ നായികയായ ‘ഹെലൻ’ എന്ന സിനിമയുടെ തമിഴ് റീമേക്കായ ‘അൻബിർക്കിനി’ യിൽ അരുൺ പാണ്ഡ്യന്റെ തന്നെ മകളായി അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക